കൊച്ചി: ആരോഗ്യ സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകൾ ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ, ആരോഗ്യവകുപ്പ്, കാരിത്താസ് ആശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത്ടെക് ഉച്ചകോടി 24ന് കൊച്ചിയിൽ നടക്കും. ലെ മെറിഡിയൻ ഹോട്ടലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, സംസ്ഥാന ഡിജിറ്റൽ ഹെൽത്ത് മിഷൻ ഡയറക്ടർ കെ. മുഹമ്മദ് വൈ സഫറുള്ള, കെ.എസ്.യു.എം സി.ഇ.ഒ ജോൺ എം. തോമസ് തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും വാണിജ്യ സാദ്ധ്യതകൾ തേടുന്നതിനുമുള്ള അവസരം ലഭിക്കും. https://healthtechsummit.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |