SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.38 PM IST

നയൻ താരപ്പകി​ട്ട്

തങ്കത്തിനൊപ്പം വിക്കി പുതുയാത്രയിൽ

kalyanam

ഏഴുവർഷത്തെ പ്രണയത്തിനുശേഷം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാൻ, രജനികാന്ത്, കമൽഹാസൻ,വിജയ്, വിജയ് സേതുപതി, സൂര്യ, ജ്യോതിക ,അജിത്, ദിലീപ്, ആര്യ, കാർത്തി, ശിവകാർത്തികേയൻ,ശരത്കുമാർ, രാധിക ശരത് കുമാർ, സാമന്ത, ദിവ്യദർശിനി ഉൾപ്പെടെ ക്ഷണിക്കപ്പെട്ട മുപ്പതോളം താരങ്ങളും നിർമ്മാതാവ് ബോണി കപൂർ, സംവിധായകരായ അറ്റ്‌ലി, എ.എൽ വിജയ് ഉൾപ്പെടെ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ടായിരുന്നു.

ചലച്ചിത്ര സംവിധായകൻ ഗൗതം മേനോനാണ് നെറ്റ് ഫ്‌ളിക്സിനായി വിവാഹച്ചടങ്ങുകൾ സംവിധാനം ചെയ്തത്. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിൽ അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹ ദിനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലുടനീളം 18,000 കുട്ടികൾക്ക് സദ്യയൊരുക്കി. താരങ്ങളുടെ ആരാധകർ ഈ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതേസമയം വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിഘ്‌നേഷ് ശിവൻ നയൻതാരയ്ക്കുവേണ്ടി എഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ വൈറലായി.ഇന്ന് ജൂൺ 9. ദൈവത്തിനും പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും എന്നുമുള്ള ചിത്രീകരണവും പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്കായി സമർപ്പിക്കുന്നു, എന്റെ തങ്കമേ.. മണിക്കൂറുകൾക്കകം. ഇരിപ്പിടങ്ങൾക്കിടയിലെ നടവഴിയിലൂടെ നീ നടന്നുവരുന്നതു കാണാൻ അതിയായ ആകാംക്ഷ. നല്ലതു വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു. വിഘ്നേഷ് ശിവൻ കുറിച്ചു.വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ സിനിമയുടെ ലൊക്കേഷനിൽ മൊട്ടിട്ടതാണ് ഇരുവരുടെയും പ്രണയം.അന്ന് മാഡം എന്നാണ് വിഘ്‌നേഷ് ശിവൻ നയൻതാരയെ വിളിച്ചിരുന്നത്. ഇരുവരും പ്രണയാതുരമായപ്പോൾ നയൻതാരയെ തങ്കം എന്ന് വിഘ്നേഷ് ശിവൻ വിളിച്ചു തുടങ്ങി.വിക്കി എന്ന് നയൻതാരയും വിളിച്ചു. തങ്കത്തിനൊപ്പം ഇനി വിക്കി പുതുയാത്രയിൽ പ്രവേശിച്ചു. തങ്ങൾക്കുവേണ്ടിപ്രാർത്ഥിച്ചവർക്കും അനുഗ്രഹിച്ചവർക്കും നയൻതാര സമൂഹമാദ്ധ്യമത്തിലൂടെ നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.