SignIn
Kerala Kaumudi Online
Friday, 19 April 2024 10.31 AM IST

വിദ്യാർത്ഥിനിയുടെ മരണം : അന്വേഷണം വേണമെന്ന് അമ്മ

കാട്ടാക്കട:വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽക്കണ്ട വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.കള്ളിക്കാട് മൈലക്കര എടത്തറ ഷീലാ ഭവനിൽ ഷീലയുടെ മകൾ തസ്ലിമ ബഷീറി(17) ന്റെ ആത്മഹത്യയിലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

മേയ് മൂന്നിന് രാത്രിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ പെൺകുട്ടിക്ക് സമീപവാസിയും പൊലീസിൽ ജോലിയുള്ളതുമായ യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. മരണം നടക്കുന്ന ദിവസം രാത്രിയിൽ ഇയാളുടെ ഫോൺ കാൾ വന്നിരുന്നു. അതിന് ശേഷമാണ് പെൺകുട്ടി കരഞ്ഞുകൊണ്ട് കുളിമുറിയിൽക്കയറി വാതിലടച്ചത്. നെയ്യാർഡാം പൊലീസ് കേസെടുത്തെങ്കിലും ബന്ധുക്കൾ നൽകിയ മൊഴികൾ അവഗണിച്ചെന്നും, അമ്മയുൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി സംഭവം ആത്മഹത്യയാക്കി ഒതുക്കുന്നതായും പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.