തിരുവനന്തപുരം: ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കർശനമാക്കാൻ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരും പങ്കെടുത്ത ദുരിതാശ്വാസ വിതരണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. രണ്ടാം ഡോസ് വാക്സിനേഷനും 12 വയസിന് മുകളിലുള്ള കുട്ടികളുടെ കുത്തിവയ്പും വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ് കഴിഞ്ഞവർക്ക് ബൂസ്റ്റർഡോസ് കൂടുതൽ നൽകണം.
2018ലെ പ്രളയത്തിൽ നശിച്ച ചേർത്തലയിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കാൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു വൈകാൻ കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |