SignIn
Kerala Kaumudi Online
Thursday, 25 April 2024 10.29 AM IST

പുഞ്ചിരിക്കട്ടെ മത്സ്യബന്ധന മേഖല

photo

സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ മത്സ്യബന്ധനം സംസ്ഥാനങ്ങളുടെ പരിഗണനയിൽ വരുന്ന വിഷയമായതിനാൽ അതത് സംസ്ഥാനങ്ങളുടെ മുൻഗണനകളും വിഭവങ്ങളും അനുസരിച്ച് വ്യത്യസ്ത വേഗതയിലും ദിശയിലുമാണ് സഞ്ചരിച്ചത്. കേന്ദ്രത്തിൽനിന്നും കാര്യമായ ഇടപെടലോ നിക്ഷേപമോ മത്സ്യബന്ധന മേഖലയ്ക്കു കിട്ടിയിരുന്നില്ല. (സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെ 3682 കോടി രൂപ മാത്രമാണ് മത്സ്യമേഖലയ്ക്കായി കേന്ദ്ര ഗവൺമെന്റ് അനുവദിച്ചിട്ടുള്ളതെന്നാണു റിപ്പോർട്ടുകൾ ).
മത്സ്യബന്ധനമേഖല വളരെയധികം അവഗണിക്കപ്പെട്ടു. ഇൻഷ്വറൻസ്, സുരക്ഷാകിറ്റ്, വായ്പാ സൗകര്യം, വിപണനസഹായം തുടങ്ങിയ കാര്യങ്ങളിൽ കാര്യമായ പിന്തുണയില്ലാതെയാണ് ധീരരായ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ
ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ഉപജീവനത്തിന്റെയും പ്രധാന സ്രോതസ്സായിരുന്ന ഈ മേഖല, തുറസ്സായ കടലിൽ ചുക്കാനില്ലാത്ത കപ്പൽ പോലെ ഒഴുകി നടന്നു. നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയെ അലട്ടിക്കൊണ്ടിരുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് 2014ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിശേഷം കേന്ദ്രത്തിന്റെ ശ്രദ്ധ വീണ്ടും
മത്സ്യമേഖലയിലേക്ക് കൊണ്ടുവരാൻ നിലവിലെ നേതൃത്വത്തിനായി. നിരവധി സംരംഭങ്ങൾക്ക് പുറമെ നീലവിപ്ലവ പദ്ധതി, മത്സ്യ-അക്വാകൾച്ചർ വികസനനിധി, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന എന്നിവയുടെ രൂപത്തിൽ 32,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണു കഴിഞ്ഞ എട്ടുവർഷത്തിനിടെ നടത്തിയിട്ടുള്ളത്.
തടസങ്ങളെല്ലാം നീക്കി മത്സ്യബന്ധന മേഖലയെ സ്വതന്ത്രമാക്കിയതോടെ മത്സ്യോത്‌പാദനം 2014-15ലെ 102.6 ലക്ഷം ടണ്ണിൽ നിന്ന് 2020-21ൽ 147 ലക്ഷം ടണ്ണായി ഉയർന്നു. 2000-2001 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തികവർഷം വരെ, ഉത്‌പാദിപ്പിച്ച 90 ലക്ഷം ടൺ അധികമത്സ്യത്തിൽ, കഴിഞ്ഞ 5-6 വർഷത്തിനുള്ളിലാണ് 45 ലക്ഷം ടൺ കൂട്ടിച്ചേർത്തത്. കേന്ദ്ര ഗവൺമെന്റിന്റെ ആദ്യ അഞ്ചുവർഷങ്ങളിൽ മത്സ്യമേഖല ശരാശരി വാർഷിക വളർച്ചാനിരക്കായ 10 ശതമാനം വളർച്ച കൈവരിച്ചു. 2009-10 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഇതു വെറും 5.27 ശതമാനമായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട്, മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോത്‌പാദനം എന്നിവയ്ക്കായി പ്രത്യേകമന്ത്രാലയം സൃഷ്ടിച്ചു. 2024-25 ഓടെ മത്സ്യബന്ധന ഉത്‌പന്നങ്ങളുടെ ഉത്പാദനവും ഉത്‌പാദനക്ഷമതയും കയറ്റുമതിയും ഗണ്യമായി വർദ്ധിപ്പിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു.


കഴിഞ്ഞ എട്ടുവർഷത്തെ പരിഷ്‌കാരങ്ങളും സംരംഭങ്ങളും മത്സ്യബന്ധനരംഗത്ത് അടിസ്ഥാനസൗകര്യ വികസനവും ആധുനികവത്‌കരണവും കൊണ്ടുവന്നു. പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ/ലാൻഡിംഗ് കേന്ദ്രങ്ങൾ, പരമ്പരാഗത മത്സ്യത്തൊഴിലാളി കരകൗശല വസ്തുക്കളുടെ നവീകരണവും
മോട്ടോറൈസേഷനും, ആഴക്കടലിൽ പോകുന്ന കപ്പലുകൾ, വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങൾ, ശീതശൃംഖലകൾ, വൃത്തിയുള്ള മത്സ്യമാർക്കറ്റുകൾ, ഐസ് ബോക്സുകളുള്ള ഇരുചക്രവാഹനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഈ മേഖലയ്ക്കു
കരുത്തായി.

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയും സാമ്പത്തിക സഹായവും കിസാൻ ക്രെഡിറ്റ് കാർഡിന്റെ സൗകര്യവും നൽകുന്നു. ഡിജിറ്റൽ ഇന്ത്യയുടെ പ്രവേശനത്തോടെയുള്ള വ്യവസായം സുഗമമാകുകയും ചെയ്തു. സാനിറ്ററി ഇംപോർട്ട് പെർമിറ്റുകൾ നേടാനുള്ള പ്രോസസ്സിംഗ് സമയം 45 ദിവസത്തിൽ നിന്ന് 48 മണിക്കൂറായി കുറയ്ക്കാനായി. അംഗീകൃത സ്രോതസുകളിൽ നിന്ന് എസ്.പി.എഫ് ചെമ്മീൻ കുഞ്ഞുങ്ങളുടെ ശേഖരം ഇറക്കുമതി ചെയ്യാൻ എസ്‌.ഐ.പികളുടെ ആവശ്യകത ഇല്ലാതാക്കി.

വിജയത്തിന്റെ

വ്യത്യസ്തരംഗങ്ങൾ
തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകൾ കടൽപ്പായൽ കൃഷിക്കായി പ്രവർത്തിക്കുന്നു. അതേസമയം ലക്ഷദ്വീപിൽ നിന്നുള്ളവർ അലങ്കാര മത്സ്യബന്ധനം വികസിപ്പിക്കുന്നു. അസമിലെ മത്സ്യത്തൊഴിലാളികൾ ബ്രഹ്മപുത്രയിൽ നദീതട മത്സ്യവളർത്തൽ വികസിപ്പിക്കുന്നു. അതേസമയം ആന്ധ്രാ സംരംഭകർ അക്വാകൾച്ചറിൽ ശക്തമായ ഫലങ്ങൾ കണ്ടെത്തുന്നു. ഓരോ തുള്ളിയിലും കൂടുതൽ വിളവെടുക്കുന്നു. കശ്മീർ താഴ്വരയിലെ യുവ വനിതാ സംരംഭകർ ശുദ്ധജലമത്സ്യ യൂണിറ്റുകൾ സ്ഥാപിക്കുന്നു.
പുതിയ സ്റ്റാർട്ടപ്പുകൾ മത്സ്യബന്ധനത്തിലേക്ക് കഴിവുകൾ, സാങ്കേതികവിദ്യ, സാമ്പത്തികം, സംരംഭകത്വ മനോഭാവം എന്നിവയെ ആകർഷിക്കുകയാണ്. നിശബ്ദമായ സാമൂഹിക വിപ്ലവത്തിനും ഇതു തുടക്കമിടുന്നു.

ഇന്ത്യ മുൻനിരയിലേക്ക്

ചെമ്മീൻ ഉത്‌പാദനത്തിലും കയറ്റുമതിയിലും ആഗോളതലത്തിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുന്ന, അക്വാകൾച്ചറിന്റെ രൂപത്തിലുള്ള ഇന്ത്യൻ മത്സ്യബന്ധനത്തിന്റെ മഹത്തായ
ഉപവിഭാഗം ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ രണ്ടാമത്തെ വലിയ അക്വാകൾച്ചർ ഉത്പാദകരും മൂന്നാമത്തെ വലിയ മത്സ്യഉത്പാദകരും മത്സ്യബന്ധന ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നാലാമതും ആയി. മത്സ്യ കയറ്റുമതി 2013 മുതലുള്ള 30000 കോടി രൂപയിൽ നിന്ന് 2021-22 ആപ്പോഴേക്കും 59000 കോടി രൂപ എന്ന നിലയിൽ ഇരട്ടിയായി. ഈ വർഷം 30ശതമാനം
വർദ്ധനയാണുണ്ടായത്. തടസങ്ങളൊഴിവാക്കി, സാങ്കേതികവിദ്യ ഉൾപ്പെടുത്തി, ക്ഷേമം യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് തിരിച്ചുവിടുകയും, സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തതോടെ, ഇന്ത്യയുടെ മത്സ്യബന്ധനമേഖല കഴിഞ്ഞ എഴുപത് വർഷമായി അതിനെ ബന്ധിപ്പിച്ചിരുന്ന ചങ്ങലകളിൽ നിന്ന് മുക്തമായി. ഇവിടെനിന്ന് കൂടുതൽ വരുമാനവും
നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ മുഖത്ത് പുഞ്ചിരിയുമായി കൂടുതൽ ഉയരത്തിലേക്കു പറന്നുയരും നമ്മുടെ ഇന്ത്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISHING IN INDIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.