ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഒവൈസി, സ്വാമി യതി നരസിംഹാനന്ദ്, മാദ്ധ്യമപ്രവർത്തക സബ നവാക്വി എന്നിവരടക്കം നിരവധിപ്പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രവാചകപരാമർശവുമായി ബന്ധപ്പെട്ട് നൂപുർ ശർമ്മക്കും നവീൻ കുമാർ ജിൻഡാലിനുമെതിരെ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |