തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും, കാറ്റഗറി നമ്പർ 207/2019, 208/2019) തസ്തികകളിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന 13 മുതൽ 28 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടക്കും.
കേരഫെഡിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് കേരഫെഡിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം 20ന് വൈകിട്ട് 5നകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695 033 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04712320504, 04712322736. വെബ്സൈറ്റ്: www.kerafed.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |