കൊല്ലം: എസ്.ഡി.പി.ഐ, ആർ.എസ്.എസ് ഭീകരതയ്ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മീറ്റ് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. നിധീഷ് അദ്ധ്യക്ഷത വഹിച്ചു. കവി ഗണപൂജാരി മുഖ്യ പ്രഭാശണം നടത്തി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി ലാലു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. വിനോദ് കുമാർ, ദേശീയ കൗൺസിൽ അംഗം വിനീത വിൻസെന്റ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നോബൽ ബാബു, വി.വിനിൽ, ജി.എസ്. ശ്രീരശ്മി, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ. അധിൻ, പ്രസിഡന്റ് അനന്തു എസ്.പോച്ചയിൽ, ആനന്ദ്, കൊല്ലം സിറ്റി സെക്രട്ടറി എസ്.എസ്. കണ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |