ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻമന്ത്രിയും പി.ടി.ഐ പാർട്ടി നേതാവുമായിരുന്ന ആമിർ ലിയാഖത്തിനെ (49) കറാച്ചിയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ ടെലിവിഷൻ അവതാരകനുമായിരുന്നു.
ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥതയുണ്ടായെങ്കിലും ആശുപത്രിയിൽ പോയില്ലെന്നും ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഒരു നിലവിളി കേട്ടതായും വീട്ടിലെ ജീവനക്കാരൻ പറഞ്ഞു.
മറുപടി ലഭിക്കാതെ വന്നതോടെ മുറിയുടെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച ജോലിക്കാർ ആമിറിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 2002ൽ എം.ക്യു.എം പാർട്ടി പ്രതിനിധിയായി ആദ്യമായി അസംബ്ലിയിലെത്തിയ ആമിർ 2004 - 2007 കാലയളവിൽ മതകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |