കാബൂൾ : ഇസ്ലാം മതത്തെയും വിശുദ്ധ ഗ്രന്ഥത്തെയും അനാദരിച്ചെന്ന് കാട്ടി അഫ്ഗാനിസ്ഥാനിൽ പ്രമുഖ ഫാഷൻ മോഡലായ അജ്മൽ ഹഖീഖിയെ അറസ്റ്റ് ചെയ്തു. സുഹൃത്ത് ഗുലാം സാഖി ഖുർആനിലെ ചില വാക്കുകൾ ഹാസ്യരൂപേണ പറയുമ്പോൾ ഹഖീഖി ചിരിക്കുന്നതിന്റെ യൂട്യൂബ് വിഡിയോ വിവാദമായതാണ് അറസ്റ്റിലേക്ക് നയിച്ചത്. സാഖിയേയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഇവർ മാപ്പുപറയുന്നതിന്റെ ചിത്രം താലിബാൻ ഭരണകൂടം പുറത്തുവിട്ടു. ഫാഷൻ ഷോകളിലൂടെയും യുട്യൂബ് വിഡിയോകളിലൂടെയും പ്രസിദ്ധനാണ് ഹഖീഖി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |