SignIn
Kerala Kaumudi Online
Thursday, 28 March 2024 10.17 PM IST

40.3 മില്യൺ പൗണ്ട്: വിംബിൾഡണ് റെക്കാഡ് സമ്മാനത്തുക

wimbledon

ലണ്ടൻ: സീസണിലെ മൂന്നാമത്തെ ഗ്ലാൻസ്ലാം ടെന്നിസ് ടൂർണമെന്റായ വിംബൾഡണ് ഇത്തവണ റെക്കഡ് സമ്മാനത്തുക. 40.3 മില്യൺ പൗണ്ടാണ് ( ഏകദേശം 393 കോടി 5 ലക്ഷം ഇന്ത്യൻ രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. പുരുഷ, വനിതാ സിംഗിൾസ് ചാമ്പ്യൻമാർക്ക് 2 മില്യൺ പൗണ്ട് (19 കോടി 51 ലക്ഷം ഇന്ത്യൻ രൂപ) വീതം ലഭിക്കും. 35 മില്യൺ പൗണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ ആകെ സമ്മാനത്തുക. ഇത്തവണ കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യ, ബലറൂസ് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വിംബിൾഡണിലെ പ്രകടനം താരങ്ങളുടെ റാങ്കിംഗ് പോയിന്റിൽ പരിഗണിക്കില്ലെന്ന് ഡബ്ല്യു.ടി.എയും എ.ടി.പിയും തീരുമാനിച്ചിരുന്നു. ജൂൺ 27 മുതൽ ജൂലായ് 10 വരെയാണ് ഇത്തവണത്തെ വിംബിൾഡൺ ടൂർണമെന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WIMBLEDON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.