വലൻസിയ: മുൻ ഇറ്റാലിയൻ താരം ഗെന്നാരോ ഗട്ടൂസൊ സ്പാനിഷ് ക്ലബ് വലൻസിയയുടെ പുതിയ പരിശീലകനാകും. ജോസ് ബാർഡോലസിന് പകരക്കാരനായാണ് രണ്ട് വർഷത്തെ കരാറിൽ ഗട്ടൂസൊ വലൻസിയയിൽ എത്തിയത്. ഇറ്റലിയുടെയും എ.സി മിലാന്റെ മദ്ധ്യനിരയിൽ മിന്നിത്തിളങ്ങിയ ഗട്ടൂസൊ 2019മുതൽ 21 വരെയുള്ള കാലയളവിൽ നാപ്പൊളിയെ പരിശീലിപ്പിക്കുകയും അവരെ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരാക്കുകയും ചെയ്തു. ഫിയൊറന്റീനയുടെ പരിശീലകനായി കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഗട്ടൂസയെ നിയമിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അദ്ദഹം പദവി വിട്ടിരുന്നു. ഇത്തവണ ലാലിഗയിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വലൻസിയ യൂറോപ്യൻ ടൂർണമെന്റുകൾക്കൊന്നും യോഗ്യത നേടാത്ത തുടർച്ചയായ മൂന്നാം സീസണായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |