തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ ടി.ഡി.എഫ് പ്രസിഡന്റ് തമ്പാനൂർ രവിയും ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാറും സ്വാഗതം ചെയ്തു. ജോലി ചെയ്ത ജീവനക്കാർക്ക് ശമ്പളം നൽകാതെ അവരെ അപമാനിക്കുന്ന സർക്കാരിനും മാനേജ്മെന്റിനും ഏറ്റ കനത്ത തിരിച്ചടിയാണ് . ശമ്പളം നൽകുന്നതല്ല മുഖ്യമെന്ന നിലപാട് കോടതിക്ക് മുന്നിൽ നിരത്തിയിട്ടും ജോലി ചെയ്തിട്ട് കൂലി ലഭ്യമാകാത്ത തൊഴിലാളികളുടെ ദുരിതം തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കോടതി വിധി. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആദ്യം ശമ്പളം നൽകണമെന്ന വിധി 26000 ത്തോളം ജീവനക്കാർക്ക് ആശ്വാസകരമാണെന്ന് ടി.ഡി.എഫ് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |