ആലുവ: ആലുവ ജനസേവ ശിശുഭവനിൽ നിന്ന് സന്തോഷ് ട്രോഫി താരമായി വളർന്ന ബിബിൻ അജയന് സ്വീകരണം നൽകി. ജനസേവ സ്ഥാപകനും മുൻചെയർമാനുമായ ജോസ് മാവേലിയുടെ തായിക്കാട്ടുകരയിലുള്ള വസതിയിൽ നടന്ന ചടങ്ങിൽ ജനസേവ പ്രസിഡന്റ് അഡ്വ. ചാർളിപോൾ മറ്റ് ജനസേവാ അംഗങ്ങളും പങ്കെടുത്തു. 2006ൽ എട്ടാം വയസിൽ ബിബിന്റെയും സഹോദരങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കണമെന്നുമുള്ള അമ്മ വസന്തയുടെ അപേക്ഷയെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയാണ് ഏറ്റെടുത്തത്. 2008 ൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവ സ്പോട്സ് അക്കാഡമിയിലെ ചിട്ടയായ പരിശീലനമാണ് നേട്ടത്തിന് പിന്നിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |