SignIn
Kerala Kaumudi Online
Thursday, 25 April 2024 4.49 PM IST

കൊച്ചിയിൽ ഐ.ബി.എമ്മിന്റെ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം

ibm

കൊച്ചി: രാജ്യാന്തര ഐ.ടി കമ്പനിയായ ഐ.ബി.എം കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിക്കും. ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിലെ ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്‌വെയർ ലാബിലാണിത്. ഈവർഷം തന്നെ കേന്ദ്രം പ്രവർത്തനക്ഷമമാകും.

ഇന്ത്യയിലെ നിരവധി ഐ.ടി കമ്പനികൾ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഓട്ടോമേഷൻ സോഫ്‌റ്റ്‌വെയർ/ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. ഈ രംഗത്ത് ടി.സി.എസ്., വിപ്രോ എന്നിവയുമായി ഐ.ബി.എം സഹകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈപുണ്യം വർദ്ധിപ്പിക്കാൻ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയുമായും ഐ.ബി.എം. സഹകരിക്കും. പാഠ്യപദ്ധതി വിപുലീകരണത്തിനും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിനുമാണിത്. ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കാൻ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ചേർന്ന് പ്രവർത്തിക്കാൻ മെന്റർമാരെയും ഐ.ബി.എം നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IBM CENTRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.