വിവാഹ സമ്മാനമായി വിഘ്നേഷ് ശിവന് നയൻതാര നൽകിയത് 20 കോടിയുടെ ബംഗ്ളാവ്. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ളാവ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നയൻതാരയ്ക്ക് വിഘ്നേഷ് 5 കോടി വിലവരുന്ന വജ്രമോതിരമാണ് സമ്മാനമായി നൽകിയത്.
വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് 30 പവന്റെ സ്വർണാഭരണം നയൻതാര സമ്മാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. വിവാഹത്തിന് നയൻതാര അണിഞ്ഞ ആഭരണങ്ങൾ വിഘ്നേഷ് ശിവൻ സമ്മാനിച്ചതാണ്.അതേസമയം വിവാഹശേഷം തിരുപ്പതി ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തി.
വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞു ഇറങ്ങിവരുന്ന നയൻതാരയുടെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലാണ്.തിരുപ്പതിയിൽ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം.
ഏഴുവർഷത്തെ പ്രണയശേഷമാണ് ഇരുവരും വിവാഹിതരായത്.വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.നയൻതാരയും വിഘ്നേഷ് ശിവനും ഇന്ന് ചെന്നൈയിൽ മാദ്ധ്യമ പ്രവർത്തകരെ കാണുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |