നടനും യൂട്യൂബറുമായ ബൈവേൻ രംഗനാഥനെതിരെ പൊലീസിൽ പരാതിയുമായി തമിഴ് ഗായിക സുചിത്ര .തന്നെക്കുറിച്ച് യൂട്യൂബ് ചാനലിൽ കൂടി മോശമായ കാര്യങ്ങൾ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇയാളുടെ പിന്നിൽ സംവിധായകൻ ധനുഷ്, വെങ്കട് പ്രഭു, മുൻ ഭർത്താവും നടനുമായ കാർത്തിക് കുമാർ എന്നിവരാണെന്നുമാണ് സുചിത്രയുടെ ആരോപണം. താൻ മയക്കുമരുന്നുപയോഗിക്കുന്ന ആളാണന്നും മാനസിക രോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണെന്നും പറയുന്നു. തനിക്ക് മാതാപിതാക്കളോ ഭർത്താവോ കുട്ടികളോയില്ല. ഒറ്റയ്ക്കാണ് താമസം. ഇയാളെ ആരോ രംഗത്തിറക്കിയതാണ്.
വർഷങ്ങൾക്ക് മുൻപ് തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് സുചി ലീക്സ് വിവാദം ഉണ്ടാക്കിയവർ തന്നെയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. അവസരങ്ങൾക്കായി കിടക്ക പങ്കുവയ്ക്കാൻ മടിക്കാത്ത വ്യക്തിയാണെന്ന് യൂട്യൂബിൽ കൂടി സ്ഥാപിക്കാൻ ഇവർ ശ്രമിക്കുന്നുവെന്ന് സുചിത്ര ആരോപിക്കുന്നു. സുചിത്രയെ ആരോപണത്തെക്കുറിച്ച് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.മുൻപും വാർത്തകളിൽ ഇടംപിടിച്ചുള്ള ആളാണ് സുചിത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |