ശിവകാർത്തികേയൻ നായകനാവുന്ന പ്രിൻസ് ആഗസ്റ്റ് 31ന് തിയേറ്ററിൽ. വെള്ള ഷർട്ട് അണിഞ്ഞു കൈയിൽ ഗ്ളോബുമായി നിൽക്കുന്ന ശിവകാർത്തികേയനുമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മരിയ റിയാബോഷപ്ക ആണ് നായിക. സത്യരാജ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിന് പോണ്ടിച്ചേരി, ലണ്ടൻ എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. ഡോൺ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി അവസാനം റിലീസ് ചെയ്തത്.
100 കോടിക്കു മുകളിൽ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. തുടർച്ചയായി 100 കോടി കടക്കുന്ന ശിവകാർത്തികേയന്റെ രണ്ടാമത്തെ ചിത്രമാണ് ഡോൺ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോക്ടറും 100 കോടി ക്ളബിൽ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |