നിത്യ ദാസിന്റെയും മകൾ നൈനയ്യുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ. നിത്യയുടെ തനിപ്പകർപ്പാണ് മകൾ നൈന. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരെയും കണ്ടാൽ ഇരട്ടകളെന്ന് തോന്നിപ്പിക്കുമെന്നും സന്തൂർ മമ്മി എന്നുമാണ് കമന്റ്. 2001ൽ പുറത്തിറങ്ങിയ ഈ പറക്കുംതളിക സിനിമയിലൂടെയാണ് നിത്യദാസ് അഭിനയരംഗത്തെത്തിയത്.
ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം പള്ളിമണി എന്ന ചിത്രത്തിലൂടെ മടങ്ങിവരികയാണ്. 2007ൽ ആയിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിംഗ് ജംവാൾ ആണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |