തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകളിൽ അംഗത്വത്തിനായി എട്ടാം ക്ലാസുകാർക്ക് 21 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂലായ് 2ന് നടക്കും.
അര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി 23, 24, 25 തീയതികളിൽ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.kite.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |