തിരുവനന്തപുരം: ജൂലായിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്സി, ബി കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, എന്നീ സി.ബി.സി.എസ്.എസ് (സി.ആർ) (മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി കോം (മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും, 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ്, ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് പരീക്ഷകളുടെ പ്രാക്ടിക്കൽ 14 മുതൽ 17 വരെ നടത്തും.
പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്സുകൾ. പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും സ്റ്റൈപ്പന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ടജ് സെന്ററിൽ ജൂൺ 21 നകം ലഭിക്കണം. ഫോൺ: 7356789991, 9995898444.
സ്ത്രീശാക്തീകരണ തൊഴിൽ പരിശീലനത്തിന് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി.ഐ.എസ് /ജി.പി.എസ് പരിശീലനത്തിന് ഒരു സീറ്റിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ്/ ബി.എ ജ്യോഗ്രഫി. കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കമുള്ളവർ, പട്ടിക ജാതി/ പട്ടിക വർഗ/ ഒ.ബി.സി വിഭാഗത്തിലുള്ളവർ, കൊവിഡിൽ ജോലി നഷ്ടപ്പെട്ടവർ, ഏകരക്ഷിതാവ്, ദിവ്യാംഗരുടെ അമ്മ,
വിധവ /വിവാഹമോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ളവർ രേഖകളുമായി അപേക്ഷിക്കാം. ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങൾ ലഭിക്കും. ഒരു ലക്ഷത്തിനു മുകളിൽ ഫീസ് വരുന്ന കോഴ്സിന്റെ 90 ശതമാനം സർക്കാർ അടയ്ക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ 10,030 രൂപ അടച്ചാൽ മതി. താമസസൗകര്യം വേണ്ടവർ 11,350 രൂപ അടയ്ക്കണം. താത്പര്യമുള്ളവർ 13ന് (തിങ്കൾ) രാവിലെ 11ന് മുമ്പ് എത്തണം. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |