കൊച്ചി: തൃക്കാക്കര നിയുക്ത എം.എൽ.എ ഉമ തോമസ് 15ന് രാവിലെ 11ന് സ്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പ് ഉമ തോമസിന് ലഭിച്ചു. ഉമ തോമസ് ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിലെ ജോലിയിൽനിന്ന് രാജിവച്ചു. എട്ട് വർഷത്തോളമായി ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. മാനേജർ തസ്തികയിലേക്ക് പ്രമോഷൻ നേടിയ ശേഷമാണ് ഉമ പടിയിറങ്ങുന്നത്. നിയുക്ത എം എൽ.എയ്ക്ക് ആസ്റ്റർ കുടുംബം ഊഷ്മള യാത്രഅയപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |