SignIn
Kerala Kaumudi Online
Friday, 19 April 2024 2.06 PM IST

കോൺഗ്രസ് മാർച്ച് എത്തും മുമ്പേ ജലപീരങ്കി

congress

 ലാത്തിച്ചാർജ്ജിൽ ബ്ലോക്ക് ജന. സെക്രട്ടറിക്ക് പരിക്ക്

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് കളക്ടറേറ്റ് കവാടത്തിന് മുന്നിൽ എത്തും മുമ്പേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. കളക്ടറേറ്റ് കവാടത്തിന് മുന്നിൽ സമരം നടത്തുകയായിരുന്ന ആർ.വൈ.എഫ് പ്രവർത്തകരുമായി കോൺഗ്രസ് മാർച്ച് കൂടിക്കലാതിരിക്കാനാണ് മുൻകൂട്ടി ജല പീരങ്കി പ്രയോഗിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പൊലീസ് ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞിട്ടും ആവേശം ചോരാതെ കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പരവൂർ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സാദിഖിന് പരിക്കേറ്റു. പിന്തിരിഞ്ഞോടിയ ശേഷം മടങ്ങിയെത്തി വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി ജന. സെക്രട്ടറിമാരായ ഡോ. ജി. പ്രതാപവർമ്മതമ്പാൻ, എം.എം.നസീർ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, എഴുകോൺ നാരായണൻ, സൂരജ് രവി, പി. ജർമ്മിയാസ്, നടുക്കുന്നിൽ വിജയൻ, തൊടിയൂർ രാമചന്ദ്രൻ, സി.ആർ. നജീബ്, നെടുങ്ങോലം രഘു, ചിറ്റുമൂല നാസർ, എസ്.വിപിനചന്ദ്രൻ, അഡ്വ. എസ്.ഷേണാജി, കെ.കൃഷ്ണൻകുട്ടി നായർ, ഏരൂർ സുബാഷ്, എൻ.ഉണ്ണിക്കൃഷ്ണൻ, കെ.രാജശേഖരൻ, ലീലാകൃഷ്ണൻ, ചക്കിനാൽ സനൽകുമാർ, ജോർജ് കാട്ടിൽ, കൃഷ്ണവേണി ശർമ്മ, വാളത്തുംഗൽ രാജഗോപാൽ, എസ്.ശ്രീകുമാർ, എം.എം.സഞ്ജീവ് കുമാർ, ജി.ജയപ്രകാശ്, അൻസർ അസീസ്, ആദിക്കാട് മധു, ശ്രീലാൽ, സുഭാഷ് പുളക്കിൽ, കായിക്കര നവാബ്, ചിതറ മുരളി, സവിൻസത്യൻ, രവി മൈനാഗപ്പള്ളി, വൈ. ഷാജഹാൻ, അരുൺരാജ്, ഗീതശിവൻ, യു.വഹീദ, ബിജു ലൂക്കോസ്, എൻ.അജയകുമാർ, ചവറഗോപകുമാർ, ആർ.രമണൻ, കുഴിയം ശ്രീകുമാർ, എം.നാസർ, എം.സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, തുണ്ടിൽ നൗഷാദ്, സുകുമാരപിള്ള, മധുലാൽ, അലക്‌സ്, കെ.ജി.സാബു, നാസിമുദ്ദീൻലബ്ബ, ബാബുരാജൻ, ഷാജഹാൻ, ചെമ്പനരുവി മുരളി, കെ.ബി.ഷഹാൽ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.