SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.04 PM IST

മന്ത്രി മനോജിന് സെഞ്ച്വറി, ബംഗാൾ രഞ്ജി സെമിയിൽ

ranji-trophy

ബെംഗളുരു : രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനോട് സമനിലയിൽ പിരിഞ്ഞ പശ്ചിമ ബംഗാൾ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മികവിൽ സെമിയിലെത്തി.ആദ്യ ഇന്നിംഗ്സിൽ 773/7എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ബംഗാളിനെതിരെ ജാർഖണ്ഡ് 298 റൺസിന് ആൾഒൗട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗാൾ അവസാനദിവസം 318/7 എന്ന സ്കോറിന് ഡിക്ളയർ ചെയ്തതോടെ കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിന് വേണ്ടി കായിക മന്ത്രി കൂടിയായ മുൻ ഇന്ത്യൻ താരം മനോജ് തിവാരി (136)സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ തിവാരി 73 റൺസടിച്ചിരുന്നു.

9 ആദ്യ ഇന്നിംഗ്സിൽ ഒമ്പത് താരങ്ങളാണ് ബംഗാളിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RANJI TROPHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.