കൊൽക്കത്ത : എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാളിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം ഇതേ വേദിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്നു. നായകൻ സുനിൽ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഛെത്രിയിലാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ.
യോഗ്യതാറൗണ്ട് ഗ്രൂപ്പ് ഡിയിൽ ആദ്യ മത്സരത്തിലെ വിജയത്തോടെമൂന്ന് പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ. ഫിഫ റാങ്കിംഗിൽ 106-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാൻ 150-ാം റാങ്കിലും. അടുത്ത മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യ ഹോംഗ്കോംഗിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |