SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.37 PM IST

മഹാഗുരുപൂജ: ശിവഗിരിയിൽ ഭക്തജന പ്രവാഹം

sivagiri

ശിവഗിരി: ശിവഗിരിയിലേക്ക് നിത്യേന ഭക്തജനപ്രവാഹം. ഞായറാഴ്ച ഉൾപ്പെടെ പൊതുഒഴിവുദിവസങ്ങളിലും കൂട്ടത്തോടെ ഭക്തരെത്തി പർണശാല, ശാരദാമഠം,വൈദിക മഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി പീഠം എന്നിവിടങ്ങളിൽ ദർശനം നടത്തി ഗുരുപൂജാ പ്രസാദവും അനുഭവിച്ച് മടങ്ങുന്നു. ശിവഗിരിയിലെ പ്രധാന വഴിപാടായ മഹാഗുരുപൂജ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ നടത്തുന്നുണ്ട്. മഹാഗുരുപൂജ നിർവ്വഹിക്കുന്നവർക്കായി ശിവഗിരിയിലെ പതിവ് ആരാധനയ്ക്ക് പുറമേ പർണ്ണശാലയിലും ശാരദാ മഠത്തിലും മഹാസമാധി പീഠത്തിലും പ്രത്യേകപൂജകളും പ്രാർത്ഥനകളും നടത്തുന്നുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായും ചരമ വാർഷിക ദിനത്തിലും അന്നപ്രാശം, വിദ്യാരംഭം, തുടർ പഠന വേളകൾ, ഉന്നതവിജയം, വിവാഹനിശ്ചയം, വിവാഹം, ഉദ്യോഗലബ്ധി, ഭവനനിർമ്മാണാരംഭം, ഗൃഹപ്രവേശം, വ്യാപാര വ്യവസായ തുടക്കം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വേളകളിലും ഭക്തർ മഹാഗുരുപൂജ നടത്തി വരുന്നു. പൂജയുടെ തലേന്ന് ശിവഗിരിയിൽ അതിഥി മന്ദിരത്തിൽ കുടുംബത്തോടൊപ്പം താമസിച്ച് പുലർച്ചെ മുതലുള്ള ആരാധനകളിൽ പങ്കെടുക്കാം. രാവിലെ 10 മണിയോടെ പർണ്ണശാലയിൽ ആരംഭിക്കുന്ന വിശേഷാൽ ചടങ്ങുകളിൽ പങ്കെടുത്താലും മതിയാകും. കുടുംബത്തോടെ ഗുരുപൂജാ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തിന് മുന്നിൽ, പ്രാർത്ഥനയിൽ പങ്കെടുക്കാം. ഗുരുപൂജാ പ്രസാദം അനുഭവിച്ച് മടങ്ങാം. എല്ലാ കേന്ദ്രങ്ങളിൽ നിന്നും പൂജയെത്തുടർന്ന് വിശേഷാൽ പ്രസാദവും ലഭ്യമാകും. മഹാഗുരുപൂജയിൽ സംബന്ധിക്കാനാവാത്തവർക്കും പൂജ നടത്തുന്നതിനും പ്രത്യേക പ്രസാദം തപാൽ വഴി ലഭിക്കുന്നതിനും ക്രമീകരണം ഉണ്ട്. പൂജ നടത്തുവന്നവർ കുടുംബത്തിലെ അംഗങ്ങളുടെ പേരും നക്ഷത്രവും മുൻകൂട്ടി അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.