കൊച്ചി: സപ്ലൈകോയിൽ പ്രമുഖ ബ്രാൻഡിന്റെ സൺഫ്ലവർ ഓയിൽ വിലകൂട്ടി വിൽക്കുന്നതായി പരാതി. ഇതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്ന് കേരള നിയമസഹായ സമിതി (കെ.എൻ.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പായിപ്ര സോമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിപണിയിൽ കമ്പനിയുടെ ഒരു ലിറ്റിൽ സൺഫ്ലവർ ഓയിലിന് പാക്കറ്റ് വില 216 രൂപയാണ്. ചെറുകിട സ്ഥാപനങ്ങൾ വിൽക്കുന്നത് 195 രൂപയ്ക്കും. സപ്ലൈകോയിൽ 224 രൂപയാണ് വില. പൊതുജനങ്ങളിൽ നിന്ന് ഒമ്പത് രൂപ സപ്ലൈകോ അധികമായി ഈടാക്കുന്നതതായി പായിപ്ര സോമൻ ആരോപിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |