കോട്ടയം. സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ് ) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി 17 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി.ജോസഫ്, കെ.ആർ.ഗിരിജൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |