SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.21 PM IST

കർഷക കമ്മിഷൻ ജില്ലാ സിറ്റിംഗ് ഉദ്ഘാടനം ചെയ്തു

rkms

പാലക്കാട്: രാഷ്ട്രീയ കിസാൻ മഹാസംഘ് മറ്റ് സ്വതന്ത്ര കർഷക സംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ച ഒന്നാം കർഷക കമ്മിഷന്റെ ജില്ലയിലെ സിറ്റിംഗിന്റെ ഉദ്ഘാടനം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് കർഷകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് നിർവഹിച്ചു. സുപ്രീം കോടതിയിൽ ഗോദവർമ്മൻ തിരുമുൽപാട് നൽകിയ വന്യമൃഗ സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ കേസിൽ സംസ്ഥാന സർക്കാർ ഉചിതമായ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീംകോടതി ഉത്തരവ് ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ആധാർ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി.ബിജു മുഖ്യാഥിതിയായി. ജോർജ് സിറിയക്, വി.വിജയരാഘവൻ, സിറാജ് കൊടുവായൂർ, കോട്ടക്കാട് വേലായുധൻ, ഹിമേഷ്, ഹരിദാസ് കല്ലടിക്കോട്, സജീഷ് കുത്താനൂർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, RKMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.