ധനുഷ് നായകനാവുന്ന തിരുചിത്രമ്പലം ജൂലായ് 1ന് പ്രദർശനത്തിന്. പ്രകാശ് രാജ്, റാഷി ഖന്ന, നിത്യ മേനോൻ, പ്രിയ ഭവാനി ശങ്കർ, ഭാരതിരാജ എന്നിവരാണ് മറ്റു താരങ്ങൾ. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാരടി മോഹിനിക്കു ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കലാനിധി മാരൻ ആണ് നിർമ്മിക്കുന്നത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹർ എന്നിവർ ചേർന്നാണ് രചന. രവിചന്ദർ സംഗീതസംവിധാനവും പ്രസന്ന ജി.കെ. ചിത്രസംയോജനവും ഓംപ്രകാശ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ഹാസ്യപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ അനിരുദ്ധ് രവിചന്ദറും ധനുഷും തങ്കമകൻ കഴിഞ്ഞു ആറുവർഷത്തെ ഇടവേളക്കുശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.അവഞ്ചേഴ്സ് സംവിധായകൻ റൂസോ സഹോദരൻമാർ ഒരുക്കുന്ന ദ് ഗ്രേ മാൻ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ധനുഷ് ചിത്രം. ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |