SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 AM IST

തകർച്ചയുടെ വക്കിൽ അഴൂർ കയർ സംഘം സഹായം കാത്ത് തൊഴിലാളികൾ

azhoorvijayan

മുടപുരം: അഴൂർ കയർതൊഴിലാളി സംഘം നഷ്ടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. തെഴിലാളികൾക്ക് ആവശ്യത്തിന് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാരും മറ്റ് സ്ഥാപനങ്ങളും സഹായം നൽകണമെന്നാണ് തൊഴിലാളികളും കയർ സംഘം ഭാരവാഹികളും അഭ്യർത്ഥിക്കുന്നത്. കയർ വ്യവസായത്തിന്റെ പ്രതാപകാലത്ത് 250ൽ പരം തൊഴിലാളികൾക്ക് തൊഴിൽ നൽകിയിരുന്ന സംഘത്തിൽ ഇന്ന് 30ന് താഴെമാത്രമേ തൊഴിൽ നൽകാൻ കഴിയുന്നുള്ളൂ. കാൽനൂറ്റാണ്ട് മുൻപ് ചിറയിൻകീഴ് കയർ പ്രോജക്ടിലെ ഒന്നാം സ്ഥാനത്ത് നിന്ന സംഘം ആയിരുന്നു അഴൂർ കയർസംഘം. എന്നാൽ കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ സംഘത്തിന്റെ കെട്ടിടങ്ങൾ പുനരുദ്ധരിക്കാത്തതും തുറന്ന പറമ്പിൽ വെയിലും മഴയുമേറ്റ് കയർ പിരിക്കണമെന്നുള്ള ദുരവസ്ഥയുമാണ് തൊഴിലാളികളെ പിന്നോട്ടടിക്കുന്ന മറ്റൊരു കാരണം. എന്നാൽ ഈ പരിതാപാവസ്ഥയിൽ നിന്ന് പഴയ പ്രതാപത്തിലേക്ക് സംഘത്തെയും തൊഴിലാളികളെയും തിരികെ കൊണ്ടുപോകാനുള്ള അക്ഷീണ പരിശ്രമം പുതിയ സംഘം ഭരണസമിതി നടത്തി വരികെയാണെന്ന് കയർ സംഘം പ്രസിഡന്റ് അഴൂർ വിജയൻ പറഞ്ഞു.

തൊണ്ട് കിട്ടാനില്ല

1962 ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിന് അഴൂർ കടവ് പാലത്തിനു സമീപം കഠിനംകുളം കായലിനു അരികെ ഒരേക്കർ പതിമ്മൂന്ന് സെന്റ് വസ്തുവുണ്ട്.കയർപിരി യൂണിറ്റ് ,തൊണ്ട് തല്ല്, ചകിരി പിന്ന് ഷെഡ്, ഐ.സി.ഡി.പി കെട്ടിടം, കയർസൂക്ഷിപ്പ് ഗോഡൗണും പച്ചത്തൊണ്ട് പൂഴ്ത്താൻ ആവശ്യമായ ഒരേക്കർ കായൽ വട്ടവും സ്വന്തമായുണ്ട്. പച്ചതൊണ്ടിന്റെ വരവ് സ്തംഭിച്ചതോടെ അഴുക്കൽ തൊണ്ടിന് പുറമെ കെട്ടുചകിരിയെ കൂടി ആശ്രയിച്ചാണ് പണി നടത്തുന്നത്. ഇവിടെ നിർമ്മിക്കുന്ന ഗുണമേന്മയുള്ള അഞ്ചുതെങ്ങ് സ്‌പെഷ്യൽ നേർമ്മ കയറിനുള്ള പച്ചത്തൊണ്ട് പ്രാദേശികമായി ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ആവശ്യത്തിന് തൊണ്ട് ലഭിക്കുന്നില്ല.

നവീകരണം അനിവാര്യം

നിലവിലുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുകയും ശാസ്ത്രീയമായ യന്ത്രവത്കൃത റാട്ടുകൾ സ്ഥാപിച്ച് അതിൽ തൊഴിലാളികൾക്ക് പരിശീലനം നടത്തുകയും ചെയ്താൽ ഇന്നത്തേതിന്റെ രണ്ട് ഇരട്ടി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. അതിനായി കയർസംഘം വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി ചിറയിൻകീഴ് കയർ പ്രൊജക്റ്റ് ഓഫീസ് വഴി കയർ വികസന ഡയറക്ടർക്ക് നൽകിയിരിക്കുകയാണ്. ഇത് അംഗീകരിച്ച് സഹായം ലഭിച്ചാൽ നൂറിലേറെ തൊഴിലാളികൾക്ക് ഇവിടെ പണിയെടുക്കാൻ കഴിയും.
------------------------------------------
ആവശ്യങ്ങൾ
1 . തകർന്ന പഴയ കെട്ടിടങ്ങൾ പുനരുദ്ധരിക്കുക
2 . സംഘത്തിന് ആവശ്യമായ പച്ചത്തൊണ്ടും കെട്ടു ചകിരിയും കയർ ഫെഡിൽ നിന്ന് നൽകുക
3 . ഉത്പാദനച്ചെലവ് കുറയ്ക്കാനാവശ്യമായ യന്ത്രങ്ങൾ സൗജന്യമായി നൽകുക
4 . തൊഴിലാളികൾക്ക് യൂണിഫോം നൽകുക
5. വർഷത്തിൽ 250 ദിവസം തൊഴിൽ നൽകുക
6 .നിലവിലുള്ള കൂലി വർദ്ധിപ്പിക്കുക
7.കയറിന്റെ വില വർദ്ധിപ്പിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.