കോഴിക്കോട്: ജെ.സി.ഐ കാലിക്കറ്റ് ചാപ്റ്ററും ക്ലാസ് എൻട്രൻസ് കോച്ചിംഗ് സെന്ററും സംയുക്തമായി നടത്തിയ സ്റ്റുഡൻസ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കോളർഷിപ്പ് എക്സാമിന്റെ അവാർഡ് ദാന ചടങ്ങ് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ 50 വിജയികൾക്ക് ക്യാഷ് അവാർഡും, ഉപഹാരവും മറ്റു വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജെ.സി.ഐ കാലിക്കറ്റ് പ്രസിഡന്റ് ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സലാം പയ്യോറ, നടക്കാവ് സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് .ടി, ക്ലാസ് ഡയറക്ടർ അനിൽ പാറ്റർ, ഷിബു ആന്റണി, സന്ധ്യവർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |