വടകര: കുറുന്തോടിയിലുള്ള കോളജ് ഒഫ് എൻജിനിയറിംഗ് വടകരയിലെ ക്യാമ്പസ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരു വിദ്യാർഥി ഒരു ചെടി പദ്ധതി ആരംഭിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 100 ചെടിച്ചട്ടികൾ കൂടി കാമ്പസിൽ സ്ഥാപിച്ചു. കോളജിലെ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ക്ലബിലെ അംഗങ്ങളുടെ അംഗത്വ ഫീസ് ഉപയോഗിച്ച് പൂച്ചട്ടികൾ വാങ്ങി വിദ്യാർത്ഥികൾ സ്വന്തം ചെലവിൽ ചെടികൾ കൊണ്ടുവന്ന് ചട്ടിയിൽ നടുകയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ ഒ.എ.ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മണിയൂർ പഞ്ചായത്ത് കൃഷി ഓഫിസർ എൻ.കെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ആർ.ഡി പ്രീത അധ്യക്ഷത വഹിച്ചു. ആർ.വിജയൻ, ഡോ.സി.കെ.സ്മിത, പ്രപു പ്രേംനാഥ്, പി.കെ ശശിധരൻ, കെ അരുൺകൃഷ്ണ, എം.റഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |