SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.27 AM IST

രാജേഷ് അടക്കാപുത്തൂരിനെ ആദരിച്ചു

award

ശ്രീകൃഷ്ണപുരം: വൃക്ഷ ശ്രേഷ്ഠ പുരസ്കാരം നേടിയ രാജേഷ് അടക്കാപുത്തൂരിനെയും അടക്കാപുത്തൂർ സംസ്‌കൃതി പ്രവർത്തകരേയും പുഞ്ചപ്പാടം എ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി ദീക്ഷാ പ്രകൃതി രാജേഷിന് പൊന്നാടയും മെമൊന്റോവും നൽകി ആദരിച്ചു. തുടർന്ന് എൽ.കെ.ജി വിദ്യാർത്ഥികൾ സംസ്‌കൃതി പ്രവർത്തകരായ എം.പി. പ്രകാശ് ബാബു, യു. സി. വാസുദേവൻ, കെ.രാജൻ,കെ.ടി.ജയദേവൻ, സുരേഷ് ചിത്രകല തുടങ്ങിയവരെ ആദരിച്ചു. തികച്ചും കൗതുകവും മാതൃകാപരവുമായ ഈ ആദരം സമൂഹത്തിന് ഏറെ സന്ദേശം നൽകുന്നതാണെന്നും ആദരിക്കേണ്ടതും ആദരിക്കപ്പെടേണ്ടവരും വിദ്യാർത്ഥികളാണെന്നും ആദരം ഏറ്റുവാങ്ങിയ രാജേഷ് അടക്കാപുത്തൂർ പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതി ക്ലബിലെ 50 കുട്ടികൾക്ക് ഇലഞ്ഞിത്തൈകൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപിക വി.പി.സ്മിത, എൻ.ആർ.ഷീബ, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.