SignIn
Kerala Kaumudi Online
Friday, 29 March 2024 5.09 PM IST

സഹകരണ വകുപ്പ് മാതൃക: മന്ത്രി

puthu

അടൂർ: സഹകരണ മേഖലയിൽ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.പുതുമല കാർഷിക വികസന കർഷക സാമൂഹ്യക്ഷേമ സഹകരണ സംഘം പാലമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് കാർഷിക മേഖലയിൽ ഇടപെട്ട് മുൻപോട്ടു പോവുകയാണ് സഹകരണ വകുപ്പ്.സാധാരണക്കാരന്റെ ആശ്വാസത്തിന്റെ സങ്കേതമാവുകയാണ് സഹകരണ സംഘം. രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണ സംഘത്തിനുണ്ട്. സഹകരണ സംഘം 78 കോടി രൂപ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഫോൺ വാങ്ങുന്നതിനായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സി. പി എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആദ്യ നിക്ഷേപം സ്വീകരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മന്ത്രി , വിത്തുകൾ കുടുംബശ്രീ അംഗങ്ങൾക്ക് കൈമാറി. ഫോക് ലോർ അക്കാഡമി പുരസ്‌കാര ജേതാവ് രാജഗോപാൽ മുളങ്ങോടിനെ ആദരിച്ചു.അടൂർ സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് പി.ബി ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മഞ്ജു, സംഘം അദ്ധ്യക്ഷൻ ബാബു ജോൺ, കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ അദ്ധ്യക്ഷൻ എ.എൻ.സലിം, കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി.കെ.മുരളി, പത്തനംതിട്ട സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാർ (ജനറൽ) ഹിരൺ, അസിസ്റ്റന്റ് രജിസ്ട്രാർ നസീർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.