SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 PM IST

ഇക്കോ സെൻസിറ്റീവ് സോൺ: സുപ്രീംകോടതി വിധിയിൽ മലയോരമേഖല ആശങ്കയിൽ

eco-zone

വടക്കഞ്ചേരി: സംരക്ഷിത വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം ഇക്കോ സെൻസിറ്റീവ് സോൺ (പരിസ്ഥിതി ലോല മേഖല) മേഖലയാക്കി മാറ്റാനുള്ള ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിയിൽ ആശങ്കയിലായി മേഖലയിലെ ജനങ്ങൾ. പറമ്പിക്കുളം കടുവാ സങ്കേതത്തോടനുബന്ധിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത സ്ഥലങ്ങളും ഇപ്പോൾ ഇ.എസ്.ഇസെഡ് പരിധിയിൽ ഉൾപ്പെടുന്ന സ്ഥിതിയിലായി. ഇതോടെ ജില്ലയിലെ മുഴുവൻ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ പ്രദേശം ഇ.എസ്.ഇസെഡ് പരിധിയിൽ വരും.

ചുള്ളിയാർ, പോത്തുണ്ടി, മംഗലംഡാം എന്നിവിടങ്ങളിലെ മണൽവാരലും പുതിയ നിർമ്മാണ പ്രവൃത്തികളും തടസപ്പെടും. ഇ.എസ്.ഇസെഡ് നിയമപ്രകാരം ആരെയും കുടിയൊഴിപ്പിക്കില്ല. എന്നാൽ പുതിയ വീട് വയ്ക്കാൻ അനുമതി നൽകുകയില്ല. എല്ലാത്തരം കൃഷികളും ചെയ്യാൻ അനുമതി ലഭിക്കില്ല. സുപ്രീം കോടതിവിധി മറികടക്കാൻ ജനവാസമേഖല ഒഴിവാക്കിക്കൊണ്ട് മൂന്നുമാസത്തിനകം വിശദമായ ജനസാന്ദ്രതയും കാർഷികവിള വൈവിധ്യം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ മേഖലയിലും കടുത്ത നിയന്ത്രണങ്ങൾ വരും. പുതിയ നിയമം നിയമനിർമാണം നടത്തി കോടതി വിധി മറികടക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇപ്പോൾ വനമേഖലയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതവേലി പ്രവർത്തനം ഇല്ലാതാക്കും. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പ്രത്യേക അനുമതി വേണ്ടി വരും. റോഡ് വികസനത്തിനും പുതിയ വൈദ്യുതി ലൈൻ വലിക്കുന്നതിനും മറ്റും സംസ്ഥാന ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റിന്റെ (സി.സി.എഫ്) അനുമതി വേണം. പച്ചിലവളത്തിനായി മരങ്ങളിലെ കൊമ്പുകൾ പോലും വെട്ടിമാറ്റാൻ അനുമതിയില്ല എന്നത് കർഷകരെയും സാമ്പത്തിക ആവശ്യത്തിനായി വീട്ടുവളപ്പിലെ മരം മുറിച്ചു നീക്കാൻ അനുമതി ലഭിക്കാത്തത് പ്രദേശവാസികളെയും ദുരിതത്തിലാക്കും. വനാവകാശ നിയമപ്രകാരം വനത്തിന് അകത്തുതാമസിക്കുന്ന ആദിവാസികൾക്ക് മാത്രമാണ് ഈ നിയമപ്രകാരം ഇളവുകളുള്ളത്. റവന്യൂ പൊലീസ് നിയമങ്ങൾ നിലനിൽക്കുന്ന നാട്ടിൻപുറങ്ങളിൽ വനനിയമം നടപ്പിലാക്കുന്നത് സാധാരണ ജനജീവിതത്തെ ദുരിതത്തിലാക്കും.

ഇ.എസ്.ഇസെഡ് പരിധിയിൽ വരുന്ന സ്ഥലങ്ങൾ

സുപ്രീം കോടതിവിധി പ്രകാരം ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, നെല്ലിയാമ്പതി, അയിലൂർ, വണ്ടാഴി കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിലെ പകുതിയിലേറെ ജനവാസ മേഖലകളും കാർഷിക തോട്ടവിള, നാണ്യവിള ഉല്പാദന കേന്ദ്രങ്ങളും ഉൾപ്പെട്ട പ്രദേശങ്ങളും ഉത്തരവിലെ ഇ.എസ്.ഇസെഡ് പരിധിയിൽ വരും.

ചെമ്മണാമ്പതി, ചപ്പക്കാട്, കള്ളിയംപാറ, വെള്ളാരംകടവ്, ചുള്ളിയാർഡാം, നെന്മേനി, ചീരണി, കാച്ചാംകുറിച്ചി, പനങ്ങാട്ടിരി, പറശ്ശേരി, എലവഞ്ചേരി, കൊളുമ്പ്, വിത്തനശ്ശേരി, നെന്മാറ, ആളുവാശ്ശേരി, പോത്തുണ്ടി, നെല്ലിയാമ്പതി പഞ്ചായത്ത് പൂർണമായും, കരിമ്പാറ, മരുതഞ്ചേരി, ആലംപള്ളം, പൂവച്ചോട്, അടിപ്പെരണ്ട, തെങ്ങുംപാടം, ഒലിപ്പാറ, വാണിയമ്പാറ തുടങ്ങി വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പ്രദേശങ്ങളും ഇ.എസ്.ഇസെഡ് പരിധിയിൽവരും. നെന്മാറ, ആലത്തൂർ, തരൂർ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട വനമേഖലയോട് ചേർന്ന് മുഴുവൻ പ്രദേശങ്ങളും നിയന്ത്രണങ്ങളിൽ ഉൾപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ECO ZONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.