ജയ്പൂർ:രാജസ്ഥാനിലെ സികാറിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ട് അധിക്ഷേപിച്ചെന്നാരോപിച്ച് അഭിഭാഷകൻ കോടതിയിൽ തീകൊളുത്തി മരിച്ചു. മജിസ്ട്രേട്ട് രാകേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ അഭിഭാഷകനായ ഹൻസ്രാജ് മാളവ്യ(40) ആണ് തീ കൊളുത്തിയത്.പിന്നാലെ മജിസ്ട്രേട്ടിന്റെ മുറിയിലേക്ക് കയറി അദ്ദേഹത്തെയും തീയിലേക്കു വലിച്ചിട്ടു. രാകേഷ് കുമാറിന് കൈവിരലുകൾക്ക് ഉൾപ്പെടെ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. മാളവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |