വാഷിംഗ്ടൺ : മൊഡേണയുടെ കൊവിഡ് വാക്സിൻ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമെന്ന് അമേരിക്കൻ ഗവേഷകരുടെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും (എഫ്.ഡി.എ) വിശകലന റിപ്പോർട്ട്.
അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ എഫ്.ഡി.എയ്ക്ക് പുറത്തുള്ള ഉപദേഷ്ടാക്കൾ വിവരങ്ങൾ വിശകലനം ചെയ്യുകയും വാക്സിന് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കുകയും ചെയ്യും. ആറ് മാസം മുതൽ 6 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിയ്ക്കായി ഏപ്രിലിൽ മൊഡേണ എഫ്.ഡി.എയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഫൈസറും കുട്ടികൾക്കുള്ള വാക്സിന്റെ അടിയന്തര ഉപയോഗ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |