തിരുവനന്തപുരം: അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷക്കാകാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമഴക്ക് സാദ്ധ്യതയുണ്ട്.
തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വടക്കൻ ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |