SignIn
Kerala Kaumudi Online
Thursday, 25 April 2024 1.44 PM IST

ജില്ലാമൃഗസംരക്ഷണ കേന്ദ്രം കോടതിക്ക് നൽകുന്നതിനെതിരെ മൃഗഡോക്ടർമാർ : കളക്ടറെ,​ ഈ ഉത്തരവ് വേണോ?​

photo-1-

കണ്ണൂർ: കണ്ണൂർ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ഒരു ഭാഗം കോടതി പ്രവർത്തനത്തിന് വിട്ടു നൽകാനുള്ള

കളക്ടറുടെ ഉത്തരവിനെതിരെ വെറ്റിനറി ഡോക്ടർമാർ രംഗത്ത് . മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ രണ്ട്,​മൂന്ന് നിലകൾ മുൻസിഫ് കോടതി, കുടുംബകോടതി എന്നിവയുടെ പ്രവർത്തനത്തിന് വിട്ടു നൽകാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാപനങ്ങളായ എ.ഡി.സി.പി ഓഫീസ്, വാക്‌സിൻ സൂക്ഷിക്കുന്ന കൂളർ മുറി, ഡി.വി.സിയുടെ മരുന്ന് സൂക്ഷിക്കുന്ന ജില്ലാ വെ​റ്റിനറി സ്‌​റ്റോർ എന്നിവ പ്രവർത്തിക്കുന്നത് ഇവിടെയാണ്. പണി പൂർത്തീകരിച്ചു വരുന്ന എ.ഡി.സി.പിയുടെ ജില്ലാ കോ-ഓർഡിനേ​റ്റർ, ജില്ലാ എപിഡോമോളജിസ്​റ്റ്, ഐ.സി.ഡി.പി പ്രൊജക് ഓഫീസർ, ഡി.വി.സിയിലെ വെ​റ്ററിനറി സർജൻമാർ, എലിഫെന്റ് സ്‌ക്വഡ് എന്നാ ഓഫീസുകളും ഇവിടെയാണ്.

രണ്ട് മൂന്ന് നിലകളിലെ കോമ്പൗണ്ടിലാണ് ജില്ലാ മൃഗാശുപത്രി നാല് ജില്ലകൾക്കു വേണ്ടിയുള്ള മേഖലാ രോഗ നിർണ്ണയ ലബോറട്ടറി, മേഖലാ പേവിഷ ബാധ നിർണ്ണയ ലബോറട്ടറി, തുടങ്ങി അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പക്ഷിപ്പനി, നിപ്പാ, പേവിഷബാധ, ബ്രൂസല്ലോസിസ്, ജാപ്പനീസ് എൻ സെഫലൈ​റ്റിസ് തുടങ്ങിയ ജന്തുജന്യ രോഗങ്ങളുടെ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കുന്നതും ഇവിടെയാണ്. കെട്ടിടം വിട്ടു നൽകുമ്പോൾ ഈ ലാബുകൾ എല്ലാം തന്നെ മാ​റ്റേണ്ടി വരും.

യോഗം നടത്താൻ വേറെ സ്ഥലം നോക്കണം

ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിർവ്വഹണ ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്ന 120 വെ​റ്ററിനറി സർജൻമാർ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ മാസം തോറും യോഗങ്ങൾ നടത്താറുണ്ട്. ഓഫീസിലെ സ്ഥലപരിമിതിമൂലം വൻ തുക വാടക കൊടുത്ത് ഹോട്ടലുകളിലാണ് ഇത്തരം യോഗങ്ങൾ നടത്താറ്. കളക്ടറേ​റ്റിലേയോ പ്ലാനിംഗ് ഓഫീസിലേയോ ഹാളുകൾ പലപ്പോഴും ഇവർക്ക് ലഭിക്കാറില്ല. ഇത് പരിഹരിക്കാനാണ് ഓഫീസിന്റെ മുകളിൽ എല്ലാ ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ കോൺഫറൻസ് ഹാൾ പണിയുന്നത്. കെട്ടിടം വിട്ടുനൽകുമ്പോൾ ഇതിന്റെയെല്ലാം പ്രവർത്തനം തടസപെടും.

ജില്ലയിലെ ഏ​റ്റവും തിരക്കുള്ള മൃഗാശുപത്രിയാണ് റെഫറൽ ആശുപത്രി കൂടിയായ ജില്ലാ മൃഗാശുപത്രി. ഇവിടേയ്ക്ക് കോടതി മാ​റ്റിയാൽ ചികിത്സയ്ക്കായി മൃഗങ്ങളുമായി വരുന്നവർക്കും കോടതി സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും വളരെയധികം പ്രയാസമുണ്ടാകും.രണ്ടാഴ്ച്ച മുൻപാണ് കളക്ടർ ഈ ഉത്തരവിറക്കിയത്.കോടതിക്കായി മൃഗസംരക്ഷണ കേന്ദ്രം വിട്ട് നൽകരുതെന്ന് കാണിച്ച് കളക്ടർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.

ഡോ.കെ.മുരളീധരൻ ,​ജില്ലാ പ്രസിഡന്റ് ,ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കണ്ണൂർ ഘടകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.