പയ്യന്നൂർ : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വായനക്കളരിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉൽഘാടനം ചെയ്തു. വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. സമീറ, വി.വി.സജിത, പി.പി.ലീല, പ്രീതി, പ്രീത, നിമിന, മിനി തുടങ്ങിയവർ സംസാരിച്ചു. കെ.ജയപ്രകാശൻ മത്സരം നിയന്ത്രിച്ചു.
ദേവപ്രിയ കോറോം, യദുറാം കോറോം, കാർത്തികമനോജ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. നഗരസഭാ തല വിജയികളെ ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |