വടക്കാഞ്ചേരി: പൂമല ഡാമിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പെഡൽ ബോട്ടിംഗ് സംവിധാനം തുടങ്ങി. മുളങ്കുന്നത്തുകാവ് പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് ബോട്ടിംഗ് ഏർപ്പെടുത്തിയത്.
പുള്ളിലെ ചങ്ക് ബോട്ടിംഗ് ഉടമ ഷാജിയാണ് ബോട്ടുകൾ പാട്ടത്തിനെടുത്ത് സംവിധാനം ഒരുക്കിയിട്ടുള്ളത്. നാല് പെഡൽ ബോട്ടുകളാണ് വെള്ളത്തിലിറക്കിയിരിക്കുന്നത്. നാല് പേർക്ക് ഇരിക്കാവുന്ന പെഡൽ ബോട്ടിംഗിന് അരമണിക്കൂർ യാത്രയ്ക്കായി 200 രൂപയാണ് ഈടാക്കുന്നത്.
5 വയസിന് മുകളിലുള്ളവർക്കാണ് പ്രവേശനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബോട്ടിംഗ് ആരംഭിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |