SignIn
Kerala Kaumudi Online
Saturday, 20 April 2024 1.37 AM IST

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുരങ്ങിന് പരിക്ക്

monkey
കുന്നിക്കോട്ട് തെരുവുനായ്ക്കൾ ആക്രമിച്ച കുരങ്ങ്

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ കൂരാംകോട് അങ്കണവാടിക്ക് സമീപത്ത് വെച്ച് തെരുവുനായ്ക്കൾ കുരങ്ങിനെ ആക്രമിച്ചു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ജനവാസ മേഖലയിലെത്തിയ കുരങ്ങിനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

കുരങ്ങിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ സമീപത്തെ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രായം ഏറെയുള്ള കുരങ്ങിന്റെ ശരീരമാസകലം മുറിവേറ്റിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം എത്തി കുരങ്ങിന് ചികിത്സ നൽകി. പ്രദേശവാസികളായ സജീവ് കൂരാംകോട്, റഫീക്ക്, ഷൈജു അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുരങ്ങിനെ രക്ഷപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ANIMAL, STREET DOG, MONKEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.