ചേർത്തല: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഇന്ന് ചേർത്തല എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ഇടപെടലുകൾ ശക്തമാക്കണമെന്ന ആവശ്യമടക്കം ചർച്ചചെയ്യുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എ.മഹേന്ദ്രൻ,സ്വാഗതസംഘം കൺവീനർ പി.ഷാജിമോഹൻ,ടി.ജി.രാധാകൃഷ്ണൻ,വി.എ.പരമേശ്വരൻ,പി.എസ്.ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സമ്മേളനം.
30 ജില്ലാകമ്മിറ്റിയംഗങ്ങളുൾപ്പെടെ 160 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷനാകും.എ.മഹേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |