കൊട്ടാരക്കര: കൊട്ടാരക്കര, തിരുവനന്തപുരം, കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിന് ഇനി ലോ ഫ്ലോർ എ.സി ബസുകൾ. നാളെ മുതൽ യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് രാവിലെ 8ന് കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കും വൈകിട്ട് 5ന് തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്കും ബസ് സർവീസ് നടത്തും.
സർക്കാർ അർദ്ധ സർക്കാർസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിരിക്കുന്ന ഈ സർവീസിന് ഒരു മാസത്തേക്ക് 6600 രൂപയാണ് ചാർജ്. അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. നിലവിൽ 157 രൂപയാണ് എ.സി ബസിലെ ചാർജ് എങ്കിലും ഒന്നിച്ച് പണം അടയ്ക്കുന്നതിനാൽ 132 രൂപയെ നിരക്കാകുകയുള്ളു. മാത്രമല്ല , യാത്രക്കാരുടെ ടൂ വീലർ, ഫോർ വീലർ വാഹനങ്ങൾ ഡിപ്പോയിൽ സൗജന്യമായി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 9446787046, 9946527285 എന്നീ നമ്പരുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |