പ്യോംഗ്യാങ്ങ് : ഉത്തര കൊറിയയിലെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായി മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥ ചോ സോൺ ഹുയി ( 58 ) നിയമിതയായി. മുമ്പ് ഉപവിദേശകാര്യമന്ത്രിയായിരുന്നു. യു.എസുമായുള്ള ആണവചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ചോ. യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കിമ്മിന്റെ സഹായിയായി അനുഗമിച്ചത് ചോ ആയിരുന്നു. ഉത്തര കൊറിയയിലെ മുൻ പ്രധാനമന്ത്രി ചോ യോംഗ് റിമ്മിന്റെ മകളാണ് ചോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |