തിരുവനന്തപുരം: സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച വിജ്ഞാനപ്പാന, ഭ്രാന്തസാഗരം, സൂര്യമാനസം, കാലാന്തരം, പൂർണമിദം എന്നീ ഖണ്ഡകാവ്യങ്ങളുടെ സമാഹാരമായ കാവ്യപഞ്ചകം എന്ന പുസ്തകം കവടിയാർ ഭാരത് സേവക് സമാജ് ഹാളിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.ഡോ.ബി.എസ്. ബാലചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഇ.എൻ.ശ്രീലേഖ പുസ്തകാവതരണം നടത്തി.ഡോ.എം.ആർ.തമ്പാൻ, ഡോ.വിളക്കുടി രാജേന്ദ്രൻ, രാജീവ് ഗോപാലകൃഷ്ണൻ, സുദർശൻ കാർത്തികപ്പറമ്പിൽ, ജയാശ്രീകുമാർ, സിന്ധുമധു എന്നിവർ പ്രസംഗിച്ചു. സംസ്കാരഭാരതമാണ് പുസ്തം പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |