കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ അനുലാൽ(25) ആണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.
തുടർന്ന് പ്രണയം നടിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴയിലെ ബീച്ചിന് സമീപമുള്ള ലോഡ്ജിൽ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അനുലാൽ എറണാകുളത്തുണ്ടെന്ന് മനസിലായി.
ഇടയ്ക്ക് മാത്രമാണ് ഇയാളുടെ ഫോൺ പ്രവർത്തിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ നമ്പരിൽ നിന്ന് പതിവായി ഒരു നമ്പരിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തി. അത് ഇയാളുടെ മറ്റൊരു കാമുകിയുടെ നമ്പരായിരുന്നു.
വെള്ളിയാഴ്ച രാത്രി ഇയാൾ കാമുകിയുടെ ഹോസ്റ്റലിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ ഏത് റൂമിലാണെന്ന് മനസിലാകാത്തതിനാൽ ഹോസ്റ്റലിന് പുറത്ത് പൊലീസ് കാത്തിരുന്നു. പുറത്തുപൊലീസുണ്ടെന്ന് മനസിലാക്കിയ പ്രതി പുലർച്ചെ കാമുകിയേയും കൊണ്ട് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ചാലക്കുടിക്കും അതിരപ്പള്ളിക്കുമിടയിൽവച്ചാണ് അനുലാലിനെ പിടികൂടിയത്. കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്ന് ഇയാളെ നേരത്തെ പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |