കൊച്ചി: തുടർച്ചയായ മൂന്നാംമാസവും ഇന്ത്യയിലെ സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇ.ടി.എഫ്) നിക്ഷേപനേട്ടം കുറിച്ചു. ജനുവരിയിൽ 452 കോടി രൂപയും ഫെബ്രുവരിയിൽ 248 കോടി രൂപയും നഷ്ടപ്പെട്ട ഗോൾഡ് ഇ.ടി.എഫിലേക്ക് മാർച്ചിൽ 205 കോടി രൂപയും ഏപ്രിലിൽ 1,100 കോടി രൂപയും മേയിൽ 203 കോടി രൂപയുമെത്തി.
സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കഴിഞ്ഞ മൂന്നുമാസങ്ങളിൽ നിക്ഷേപകർ സ്വർണത്തിലേക്ക് ചേക്കേറിയത്. 2022 ജനുവരി-മേയിൽ സെൻസെക്സ് 4.6 ശതമാനം നഷ്ടം നേരിട്ടപ്പോൾ സ്വർണം 6.3 ശതമാനം വർദ്ധിച്ചിരുന്നു.
ആസ്തിയിലും വളർച്ച
സ്വർണ ഇ.ടി.എഫ് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഉയരുന്നു (തുക കോടിയിൽ)
ജനുവരി : ₹17,840
ഫെബ്രുവരി : ₹18,828
മാർച്ച് : ₹19,281
ഏപ്രിലിൽ : ₹20,430
മേയ് : ₹20,262
2.23 ലക്ഷം
ഗോൾഡ് ഇ.ടി.എഫിൽ മേയിൽ പുതുതായി ചേർക്കപ്പെട്ടത് 2.23 ലക്ഷം പോർട്ട്ഫോളിയോകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |