പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
തന്റെ മുൻ ഭർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ രാഖി സാവന്ത് പൊട്ടിക്കരയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഭർത്താവ് റിതേഷ് സിംഗിനെതിരെ അവതാരകയും നർത്തകിയും മോഡലും അഭിനേത്രിയുമായ രാഖി സാവന്ത് ഉന്നയിക്കുന്നത്. മുംബയ് ഒാഷിവാര പൊലീസ് സ്റ്റേഷനിലാണ് രാഖി പരാതി നൽകിയത്. ഇൗ മൂന്നുവർഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ എന്നും ലോക് ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
അയാൾ എന്നെ തിരിഞ്ഞു നോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടാതിരിക്കട്ടെ. തന്റെ ഫേസ് ബുക്ക്,ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പാസ്വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും രാഖി ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പൊലീസ് സ്റ്റേഷനിൽ എത്തിയത്. രാഖിയെ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |